ജോഗിയുടെ മകള്‍ക്ക് ജോലി നല്‍കി
തിരുവനന്തപുരം: മുത്തങ്ങയില്‍ ആദിവാസികള്‍ക്കു നേരെ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതായി റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.
വയനാട് കളക്ടറേറ്റില്‍ എല്‍ഡി ക്ലാര്‍ക്കായാണ് ജോഗിയുടെ മകള്‍ക്ക് ജോലി നല്‍കിയത്. ജോഗിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ മുത്തങ്ങിയില്‍ ഭൂമി കൈയേറിയ ആദിവാസികള്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ ജോഗിയുള്‍പ്പെടെ രണ്ടു പേരാണ് മരിച്ചത്. ഒരു പൊലീസുകാരനും മരിച്ചിരുന്നു.












Click it and Unblock the Notifications