മുന്‍ എംഎല്‍എ എം.കെ.ജോസഫ് അന്തരിച്ചു
ചിറ്റാരിക്കല്‍: മുന്‍ വാഴൂര്‍ എംഎല്‍എയും കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളുമായ ചിറ്റാരിക്കല്‍ മൂന്നുപീടികയ്ക്കല്‍ എം.കെ.ജോസഫ് (78) അന്തരിച്ചു.
തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. 1980ലാണ് വാഴൂരില്‍ നിന്ന് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു.












Click it and Unblock the Notifications