മുല്ലപ്പെരിയാര്‍ ബേബി ഡാമിന് വന്‍ചോര്‍ച്ച
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബേബി ഡാം അപകടനിലയിലാണെന്ന് അന്തര്‍സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയറും ഡാം സുരക്ഷാ അതോറിറ്റി അംഗവുമായ കെ.ദിവാകരന്‍ പറഞ്ഞു.
ബേബി ഡാം തകര്‍ച്ചാ ഭീഷണി നേരിടുകയാണെന്നും വന്‍തോതില്‍ ചോര്‍ച്ചയുണ്ടെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തി സമ്മര്‍ദം കുറച്ചില്ലെങ്കില്‍ വന്‍ദുരന്തം നേരിടേണ്ടി വരുമെന്നും ചീഫ് എഞ്ചിനീയര്‍ വ്യക്തമാക്കി.
പരിശോധനയില്‍ ബേബിഡാമിന്റെ അടിത്തട്ടില്‍ ശക്തമായി ജലം പുറത്തേയ്ക്ക് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൂടുതല്‍ പരിശോധനകള്‍ ഇവിടെ നടത്തുമെന്നും ചീഫ് എഞ്ചിനീയര്‍ പറഞ്ഞു.
ബേബി ഡാമില്‍ നിന്നും വരുന്ന ജലം കെട്ടിക്കിടന്ന് ചതുപ്പായി മാറിയിട്ടുണ്ട്. പ്രധാന അണക്കെട്ടിന്റെ സ്ഥിതിയും അപകടാവസ്ഥയിലാണ്. ബേബി ഡാം തകര്‍ന്നാല്‍ വെള്ളം ഒഴുകിയെത്തുന്നത് ഇടുക്കി ജലാശയത്തിലായിരിക്കും. ഈ വെള്ളപ്പാച്ചില്‍ വന്‍ദുരന്തം വിതച്ചേക്കും.












Click it and Unblock the Notifications