മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന് പ്രേമചന്ദ്രന്‍
കൊല്ലം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക വേണ്ടെന്നും പ്രശ്നം മധ്യസ്ഥതയിലൂടെ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാവുമെന്നാണ് കരുതുന്നതെന്നും ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.
കൊല്ലത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെങ്കിലും ജലം സ്പില്‍വേയിലൂടെ പുറത്തേയ്ക്ക് ഒഴുകുന്നതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ചോരുന്ന ജലത്തിന്റെ അളവ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതാണ് അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്നത്.
111 വര്‍ഷത്തെ പഴക്കമുള്ള അണക്കെട്ടിന് 136 അടി വെള്ളം താങ്ങാനുള്ള ശേഷിയില്ല. അതുകൊണ്ടാണ് ജലനിരപ്പ് ഉയര്‍ത്തരുതെന്ന് കേരളം ആവശ്യപ്പെടുന്നത്. ബേബി ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. എങ്കിലും ബലക്ഷയത്തെക്കുറിച്ച് ചീഫ് എഞ്ചിനീയറുടെ കണ്ടെത്തലുകള്‍ കേരളം നേരത്തെ ഉന്നയിച്ച ആശങ്കകളെ സാധൂകരിക്കുന്നതാണ്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സഹായകരമായ രീതിയിലുള്ള സാഹചര്യമുണ്ടായത് ആശ്വാസകരമാണ്. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് അടക്കമുള്ള കാര്യങ്ങളാവും ചര്‍ച്ചയില്‍ കേരളം മുന്നോട്ട് വയ്ക്കുക. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ മുന്നിലും സമര്‍പ്പിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങളൊക്കെ ചര്‍ച്ചയില്‍ ഉന്നയിക്കും.












Click it and Unblock the Notifications