മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി കവിഞ്ഞു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.8 അടിയായി. ഡാമിലെ വെള്ളം കവിഞ്ഞൊഴുകി തുടങ്ങി. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാകളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി മൈക്കിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിന്റെ സ്പില്‍വേയിലൂടെ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിത്തുടങ്ങി. ഉള്‍വനത്തിലും പെയ്ത കനത്ത മഴയാണ് വെള്ളം പെട്ടെന്ന് കൂടാന്‍ കാരണം.
അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിയും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ജലനിരപ്പ് 134 അടിയെത്തിയപ്പോള്‍ തന്നെ തമിഴ്നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications