പ്രചാരണത്തിന് ആരെന്ന് പാര്‍ട്ടി തീരുമാനിക്കും: മുരളി
കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിനു വേണ്ടി കെ.കരുണാകരന്‍ പ്രചാരണം നടത്തണോയെന്ന് എന്‍സിപി സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് എന്‍സിപി നേതാവ് കെ.മുരളീധരന്‍ പറഞ്ഞു.
ആരു പ്രചാരണം നടത്തണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ താനും പ്രചാരണം നടത്തും- മുരളി വ്യക്തമാക്കി. എന്‍സിപി നേതൃയോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളി.
എല്‍ഡിഎഫിലെ ഘടകകക്ഷിയെന്ന നിലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനു വേണ്ടി പ്രചാരണം നടത്തുന്നതിന് പാര്‍ട്ടി നേതാക്കളെ അയക്കേണ്ട ഉത്തരവാദിത്തമുണ്ടെന്ന് എന്‍സിപി നേതാവ് ടി.പി.പീതാംബരന്‍ മാസ്റര്‍ പറഞ്ഞു.
എ.സി.ഷണ്‍മുഖദാസ്, എം.ഗംഗാധരന്‍, എന്‍.വേണുഗോപാല്‍, എം.ടി.പത്മ, കോടോത്ത് ഗോവിന്ദന്‍നായര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications