കമ്യൂണിസ്റ് നേതാവ് സുബ്രഹ്മണ്യ ഷേണായി അന്തരിച്ചു
കണ്ണൂര്‍: സ്വാതന്ത്യ്ര സരമ സേനാനിയും മുതിര്‍ന്ന കമ്യൂണിസ്റ് നേതാവും മുന്‍ എംഎല്‍എയുമായ എന്‍. സുബ്രഹ്മണ്യ ഷേണായി (93 ) അന്തരിച്ചു.
ചൊവാഴ്ച 11.45ന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കമ്യൂണിസ്റ് പാര്‍ട്ടി രൂപം കൊണ്ട പാറപ്പുറം സമ്മേളനത്തില്‍ പങ്കെടുത്ത 40 പേരില്‍ ജീവിച്ചിരുന്ന ഏക വ്യക്തിയായിരുന്നു ഷേണായി. വിദ്യാര്‍ത്ഥിയായിരിക്കവെ രാഷ്ട്രീയത്തിലിറങ്ങിയ ഷേണായി കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ട്ടിയിലൂടെയാണ് കമ്യൂണിസ്റ് പാര്‍ട്ടിയിലെത്തുന്നത്.
കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളില്‍ കമ്യൂണിസ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് ഷേണായി വഹിച്ചിരുന്നു. പയ്യന്നൂരില്‍ നടന്ന ഉപ്പ് സത്യാഗ്രഹത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
1941ല്‍ അച്യുതമേനോന്‍ അറസ്റ് ചെയ്യപ്പെട്ടപ്പോള്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി പാര്‍ട്ടി നിയോഗിച്ചത് സുബ്രഹ്മണ്യ ഷേണായിയെയായിരുന്നു. ഏകദേശം ഒമ്പത് വര്‍ഷക്കാലം അദ്ദേഹം ഒളിവ് ജീവിതം നയിച്ചു.
കണ്ണൂര്‍ ജയിലില്‍ തടവിലായിരിക്കെ 31 ദിവസം നിരാഹാര സത്യാഗ്രഹം അനുഷ്ടിച്ചിരുന്നു. രണ്ടു തവണ പയ്യന്നൂരില്‍ നിന്നും എംഎല്‍എ ആയി. ദീര്‍ഘകാലം പയ്യന്നൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്നു.












Click it and Unblock the Notifications