എല്‍ഡിഎഫില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ട്: യെച്ചൂരി
ദില്ലി: എല്‍ഡിഎഫില്‍ ആഭ്യന്തരപ്രശ്നങ്ങളുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
സിപിഎം സംസ്ഥാന ഘടകത്തിലെയും എല്‍ഡിഎഫിലെയും പ്രശ്നങ്ങള്‍ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തതായി യെച്ചൂരി വ്യക്തമാക്കി. എല്‍ഡിഎഫിലെ ഘടക കക്ഷിയായ എന്‍സിപിയില്‍ ഡിഐസി ലയിച്ചതു സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.
അതേ സമയം കേരളത്തിലെ എല്‍ഡിഎഫിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എല്‍ഡിഎഫിലെ പ്രശ്നങ്ങള്‍ മൂലം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനായിട്ടില്ലെന്നും വി.എസ് കാരാട്ടിനോട് വ്യക്തമാക്കി.












Click it and Unblock the Notifications