Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: റിവ്യൂ ഹര്‍ജി സുപ്രിം കോടതി തള്ളി

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന നിര്‍ദ്ദേശം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളി.

മുല്ലപ്പെരിയാര്‍ പരിസ്ഥിതിഫോറമാണ് ഹര്‍ജി നല്‍കിയിരുന്നത്. ഡാമിലെ ജലനിരപ്പ് കൂട്ടിയാല്‍ പാരിസ്ഥിതിക, സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന കേരളത്തിന്റെ വാദം കണക്കിലെടുക്കാതെയാണ് സുപ്രീംകോടതിയുടെ വിധി.

ഭൂചലനം ഉണ്ടായാലും അണക്കെട്ട് സുരക്ഷിതമായി നിലനില്‍ക്കുമോ, അണക്കെട്ട് തകര്‍ന്നാല്‍ ഒഴുകി വരുന്ന വെള്ളം താങ്ങാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാതെയാണ് കേന്ദ്ര ജലകമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു സുപ്രീംകോടതി ഉത്തരവ്.

ഭൂചലനം മൂലമുള്ള അപകട സാധ്യതകള്‍ കണക്കിലെടുക്കാതെയാണ് സുപ്രീംകോടതി വിധിയെന്നും റിവ്യൂ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് പുതിയ പഠനം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+