കരുണാകരനോടുള്ള സിപിഎം നിലപാടില്‍ മാറ്റമില്ല: വി.എസ്
ദില്ലി: കെ.കരുണാകരനോടും കെ.മുരളീധരനോടുമുള്ള സിപിഎമ്മിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
എല്‍ഡിഎഫിന്റെ ഭാഗമായി അവരെന്ന് പലരും പറയുന്നുണ്ടാവാം. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല. കരുണാകരനെ ഇടതുമുന്നണിയുടെ ഭാഗമായി അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.
താന്‍ ഇടതുമുന്നണിയിലാണെന്ന് കരുണാകരന്‍ പറയുന്നുണ്ടാവാം. എന്നാല്‍ തങ്ങള്‍ അത് അംഗീകരിക്കുന്നില്ലെന്ന് വി.എസ് വ്യക്തമാക്കി. ദില്ലിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.
അതേ സമയം കരുണാകരനോടും എന്‍സിപിയോടും സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് സിപിഎം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന. കരുണാകരനെ അംഗീകരിക്കാന്‍ കേരളത്തിലെ സിപിഎം നേതാക്കളില്‍ മിക്കവരും തയ്യാറല്ലെങ്കിലും തിരുവമ്പാടി തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിയോജിപ്പ് പ്രകടമാക്കേണ്ടെേന്ന തന്ത്രം തന്നെയാവും സിപിഎം സ്വീകരിക്കുന്നത്.












Click it and Unblock the Notifications