തിരുവമ്പാടി: സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി
കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിനായി എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം.തോമസാണ് ആദ്യം പത്രിക നല്‍കിയത്. പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എം. ഉമ്മറും പത്രിക നല്‍കി. റിട്ടേണിംഗ് ഓഫീസര്‍ ശ്രാവണ്‍കുമാര്‍ ഇരുസ്ഥാനാര്‍ത്ഥികളുടെയും പത്രിക സ്വീകരിച്ചു.
പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തിയാണ് ഇരുവരും പത്രികകള്‍ സമര്‍പ്പിച്ചത്.
ബിജെപി സ്ഥാനാര്‍ത്ഥി ഗിരീഷ് തേവള്ളി നവംബര്‍ 17 വെള്ളിയാഴ്ച പത്രിക നല്‍കിയേക്കും.












Click it and Unblock the Notifications