മെറിറ്റ് സീറ്റ് പ്രവേശനം തുടരാന്‍ ഹൈക്കോടതി
കൊച്ചി: സ്വാശ്രയ എഞ്ചിനീയറിംഗ്, ഫാര്‍മസി, നഴ്സിംഗ് കോളജുകളിലെ മെറിറ്റ് ക്വാട്ടാ സീറ്റുകളില്‍ നവംബര്‍ 24 വരെ വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഈ കോളജുകളിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ നീട്ടുന്നതായി ജസ്റിസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ അറിയിച്ചു.
പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 30ന് അവസാനിക്കുകയും ചില സ്വാശ്രയ കോളജുകളില്‍ ഒഴിവുള്ള മെറിറ്റ് സീറ്റുകളില്‍ മാനേജ്മെന്റ് പ്രവേശനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ വിധി.
സര്‍ക്കാര്‍ പ്രവേശനം നടത്തിയതിനു ശേഷവും മെറിറ്റ് സീറ്റുകളില്‍ ഒഴിവുണ്ടെങ്കിലും മാനേജ്മെന്റുകള്‍ ആ സീറ്റുകളലി സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.












Click it and Unblock the Notifications