ദേവസ്വം പ്രസിഡന്റ് തെമ്മാടി: മന്ത്രി സുധാകരന്‍
തൃശൂര്‍: കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ദൈവവുമായി പുലബന്ധം പോലുമില്ലാത്ത ഒരു തെമ്മാടിയാണെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍.
കൊച്ചി ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്റെ പ്രഥമ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മിസ്റര്‍ പ്രസിഡന്റ്, യു ആര്‍ എ തെമ്മാടി എന്ന് പ്രസംഗത്തില്‍ പലവട്ടം മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു.
കൊച്ചി ദേവസ്വം ബോര്‍ഡ് അഴിമതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരു അഴിമതിവീരന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചിരിക്കുകയാണ്. ബോര്‍ഡിനെ തൊട്ടാല്‍ ദേവനു പ്രശ്നമുണ്ടാകുമെന്നാണ് പറയുന്നത്. ബോര്‍ഡുള്ളതു കൊണ്ടല്ല ദേവനു ശക്തി. ഭക്തജനങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ തന്നെ ആര്‍ക്കു തൊടാനാവില്ലെന്നാണ് അയാള്‍ പറയുന്നത്. ആരും ഒപ്പമുണ്ടാവില്ല. തല്ലാന്‍ ജനം ചൂലുമായി നില്‍ക്കുകയാണ്.
സര്‍ക്കാര്‍ നിയമിച്ചയാള്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. ഈ വിദ്വാന്റെ കുടുംബസ്വത്താണോ ദേവസ്വം? ഭണ്ഡാരത്തിലെ പണം രാത്രി കട്ട് അച്ചി വിട്ടീല്‍ കൊണ്ടുപോകുന്നവനാണോ വിശ്വാസി? - പ്രസംഗത്തിലുടനീളം പ്രസിഡന്റിനെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.












Click it and Unblock the Notifications