Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് കവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.

ഇടുക്കി കളക്ടറേറ്റില്‍ നടന്ന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയച്ചത്. മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ആര്‍ഡിഒയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലും പ്രശ്നബാധിത പ്രദേശങ്ങളില്‍ തഹസില്‍ദാല്‍മാരുടെ നേതൃത്വത്തിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുക. ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെ സജ്ജരാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ മിലിട്ടറി, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, നേവി എന്നിവരുടെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു.

ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ഏത് അടിയന്തിര സാഹചര്യം വന്നാലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുമുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി പറഞ്ഞു. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+