ഡാമിന്റെ സുരക്ഷ ഉറപ്പാക്കണം: ചെന്നിത്തല
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
ഡാം സന്ദര്‍ശിക്കാനെത്തിയ കെപിസിസി സംഘത്തിന് നേതൃത്വം നല്‍കിയ ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഡാം സുരക്ഷാ സമിതി അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് ക്രിയാത്മകമായി റിപ്പോര്‍ട്ട് നല്‍കാത്തത് എന്ത്കൊണ്ടാണെന്ന് വ്യക്തമാക്കണം. പ്രശ്നം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
നെയ്യാര്‍ ഡാമില്‍ നിന്നും തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ നിയമസഭ പ്രമേയം പാസാക്കിയത് മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പിലെത്തുന്നതിന് തമിഴ്നാടുമായി സൗഹാര്‍ദപരമായ ബന്ധമുണ്ടാക്കാനാവുമെന്ന് പറഞ്ഞാണ്. പക്ഷേ ഇക്കാര്യത്തില്‍ ഇതുവരെ സംസ്ഥാനത്തിന് അനുകൂലമായ ഫലമുണ്ടായിട്ടില്ല- ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications