മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകുന്നു
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136.9 അടിയായതിനെ തുടര്‍ന്ന് അണക്കെട്ട് കവിഞ്ഞൊഴുകി. കേരളത്തിലേക്കുള്ള വെള്ളമൊഴുക്ക് തടയാന്‍ തമിഴ്നാട് കൂടുതല്‍ വെള്ളം തുറന്നു വിട്ടതോടെ ഇറച്ചിപ്പാലത്ത് കൊല്ലം-തേനി ദേശീയപാതയില്‍ റോഡ് ഒലിച്ചുപോയി.
വെള്ളം തുറന്നുവിട്ടതോടെ ചൊവ്വാഴ്ച ഉച്ച മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. പാതയുടെ ഇരുവശത്തും തമിഴ്നാട് ഉദ്യോഗസ്ഥര്‍ നിരന്നുനിന്ന് ഗതാഗതം നിര്‍ത്തിയതിനു ശേഷമാണ് വെള്ളം ഒഴുക്കിവിട്ടത്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേയിലൂടെ വെള്ളം ഒഴുകിയെത്തുന്നതിനാല്‍ ഇടുക്കി അണക്കെട്ടിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നുണ്ട്.
134.9 അടിയില്‍ നിന്ന് ഒരു രാത്രി കൊണ്ടാണ് അണക്കെട്ട് നിറഞ്ഞൊഴുകും വിധം ജലനിരപ്പുയര്‍ന്നത്. തമിഴ്നാട്ടിലും തേക്കടിയിലെ ഉള്‍വനങ്ങളിലും പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.












Click it and Unblock the Notifications