Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലക്ഷയം തമിഴ്നാടിന് ബോധ്യപ്പെട്ടു: മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം തമിഴ്നാടിന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഇറച്ചിപ്പാലം വഴി തമിഴ്നാട് ജലം തുറന്ന് വിട്ടതെന്ന് ജലവിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

ബുധനാഴ്ച അണക്കെട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് തമിഴ്നാട് ബോധവന്മാരായിട്ടുണ്ട്. ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടത് അതിന് തെളിവാണ്. ഇറച്ചിപ്പാലം വഴി വെള്ളം തുറന്ന് വിടുക വഴി ദേശീയ പാത തകര്‍ന്നത് തമിഴ്നാട് അധികൃതരെ ചിന്തിപ്പിച്ചിട്ടുണ്ട്.

ദേശീയപാത തടസപ്പെടുത്തി തമിഴ്നാട് വെള്ളം കൊണ്ടുപോയത് ഏത് വിധേനയും അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ദേശീയപാത തകര്‍ന്നതോടെ അപ്പര്‍ക്യാമ്പിലെ ഷട്ടറുകള്‍ ഇപ്പോള്‍ തമിഴ്നാട് അടച്ചിരിക്കുകയാണ്. ഇത് കാരണം മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

സ്വീപ്പേജ് വെള്ളത്തിന്റെ അളവ് പരിശോധിക്കാന്‍ തമിഴ്നാട് കേരളത്തെ അനുവദിക്കാത്തത് അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന് പരോക്ഷമായി സമ്മതിക്കുന്നതിനു തുല്യമാണ്. ഈ സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് ഒരു കാരണവശാലും ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്.

കേരളത്തിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+