പിണറായി എന്‍സിപി നേതൃത്വവുമായി ചര്‍ച്ച നടത്തും
കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ തങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ പരിഭവപ്പെടുന്ന എന്‍സിപി നേതൃത്വവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ബുധനാഴ്ച ചര്‍ച്ച നടത്തും.
ദില്ലി പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ് പിണറായി വിജയന്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കോഴിക്കോട് തിരിച്ചെത്തും. അതിന് ശേഷമാണ് ചര്‍ച്ച. എന്‍സിപി നേതാവ് പീതാംബരന്‍ മാസ്റര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
കെ.മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സിപിഎം അതിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. സിപിഎം ഓഫീസില്‍ വച്ചായിരിക്കും ചര്‍ച്ച.












Click it and Unblock the Notifications