Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിയിടപാട് കേസില്‍ വക്കത്തെ കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: ഭൂമിയിടപാട് കേസില്‍ മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതേ സമയം വക്കത്തിന്റെ രണ്ടു മക്കള്‍ക്കും മരുമകനുമെതിരെ റിപ്പോര്‍ട്ടില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.

കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള കേസ് അടുത്തമാസം 18-ാം തീയതിയിലേക്ക് മാറ്റി.

ധനമന്ത്രിയായിരുന്നപ്പോള്‍ വക്കം പുരുഷോത്തമനും മക്കളും മരുമകനും ചേര്‍ന്ന് സ്റാമ്പ് ഡ്യൂട്ടി വെട്ടിച്ച് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. മലപ്പുറം സ്വദേശിയായ മഠത്തില്‍ മരയ്ക്കാരാണ് പരാതി നല്‍കിയത്.

പ്രത്യേക കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരാതിയിന്മേല്‍ അന്വേഷണം നടത്തിയത്. 2004 നവംബര്‍ മുതല്‍ 2005 ജൂലൈ വരെയുള്ള കാലയളവില്‍ നടന്ന ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നുവെന്നാണ് പരാതി.

വക്കത്തിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ മക്കള്‍ക്കും മരുമകനുമെതിരായ കേസ് രജിസ്ട്രേഷന്‍ വകുപ്പാണ് അന്വേഷിക്കേണ്ടതെന്നും പറയുന്നുണ്ട്. കേസ് കൂടുതല്‍ വാദം കേള്‍ക്കാന്‍ ഡിസംബര്‍ 18ലേക്ക് മാറ്റിവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+