എന്‍സിപി: എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് കാരാട്ട്
ദില്ലി: എന്‍സിപി എല്‍ഡിഎഫില്‍ തുടരണോയെന്ന കാര്യത്തില്‍ സംസ്ഥാനത്തെ എല്‍ഡിഎഫ് നേതൃത്വം തീരുമാനമെടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിപിഎം സംസ്ഥാന ഘടകത്തോടും എല്‍ഡിഎഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍സിപി കേരളത്തിലെ ഇടതുമുന്നണിയിലെ ഭാഗമാണ്. ദേശീയതലത്തിലുള്ള ഏകോപനസമിതിയിലില്ല. അതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് ഇടപെടേണ്ടതില്ല. പോളിറ്റ് ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും കാരാട്ട് പറഞ്ഞു.
ചില മന്ത്രിമാര്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പരാതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അങ്ങനൊരു വിഷയം പിബിക്കു മുന്നില്‍ വന്നിട്ടില്ല.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് സംസ്ഥാന കമ്മിറ്റി പിബിക്കു വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications