ചര്‍ച്ച നവംബര്‍ അവസാനമാവാം: തമിഴ്നാട്
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നവംബര്‍ 28നും 30നും ഇടയില്‍ ഒരു ദിവസം കേരളവുമായി ചര്‍ച്ചയാവാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധി അറിയിച്ചു.
കേന്ദ്രജലവിഭവ മന്ത്രി സൈഫുദ്ദീന്‍ സോസിന് അയച്ച കത്തിലാണ് കരുണാനിധി ഇക്കാര്യം അറിയിച്ചത്. നവംബര്‍ 23ന് ചര്‍ച്ച നടത്തിനുള്ള സൗകര്യം സോസ് ആരാഞ്ഞിരുന്നു. സോസിന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുക.
ഡാം സുരക്ഷാ അതോറിറ്റി സ്ഥാപിക്കുന്നതിനു കേരളം രൂപം നല്‍കിയ നിയമത്തിനെതിരെ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി 27ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ആ തീയതി കഴിഞ്ഞുള്ള ദിവസം ചര്‍ച്ച നടത്താന്‍ തമിഴ്നാട് നീക്കം നടത്തുന്നത്.
ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ഈ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന് നേരത്തെ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications