കരുണാകരനും മുരളിയും പ്രചാരണം നടത്തും: എന്‍സിപി
കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി കെ.കരുണാകരനും കെ.മുരളീധരനും പ്രചാരണം നടത്തുമെന്ന് എന്‍സിപി ജനറല്‍ സെക്രട്ടറി ടി.പി.പീതാംബരന്‍ പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി കരുണാകരന്‍ പ്രചാരണം നടത്തുന്നത് അനുവദിക്കില്ലെന്ന് സിപിഎം പറഞ്ഞിട്ടില്ല. കരുണാകരന്‍ എല്‍ഡിഎഫിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞത് കരുണാകരന്‍ ഡിഐസിക്ക് നേതൃത്വം നല്‍കുന്ന സമയത്ത് സിപിഎം സ്വീകരിച്ച നിലപാടാണ്.
എന്‍സിപിക്കു വേണ്ടി പ്രചാരണം നടത്തേണ്ടത് ആരാണെന്ന് തീരുമാനിക്കേണ്ടത് എല്‍ഡിഎഫിലെ മറ്റേതെങ്കിലും പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications