ലാവ്ലിന്‍ കേസ് ഏറ്റെടുക്കാനാവില്ല: സിബിഐ
കൊച്ചി: വിജിലന്‍സ് അന്വേഷണം നടക്കാനുന്നതിനാല്‍ എസ്എന്‍സി ലാവ്ലിന്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം വൈകുന്നുവെന്നും സിബിഐയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നും കാണിച്ച് ക്രൈം വാരിക എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസിലാണ് ലാവ്ലിന്‍ അന്വേഷണം ഏറ്റെടുത്തിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന വിജ്ഞാപനം ഇതുവരെ ലഭിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ലാവ്ലിന്‍ കേസ് അന്വേഷിക്കണമെന്ന് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് അന്വേഷിക്കാനാവില്ലെന്ന് ജൂലൈയില്‍ സിബിഐ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications