11 മണിക്കൂര്‍ കിണറില്‍, ഒടുവില്‍ രക്ഷ കിട്ടി
കാസര്‍കോട്: കിണറില്‍ വീണയാളെ 11 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. കാസര്‍കോട് ജില്ലയിലെ സീതാംഗോലിക്കു സമീപമുള്ള മുജു ഓജംപടവ് സ്വദേശി രാജഗോപാലാണ് 11 മണിക്കൂര്‍ കിണറില്‍ കിടന്നതിനു ശേഷം രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച വൈകീട്ട് ഒമ്പത് മണിയോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജഗോപാല്‍ കിണറില്‍ വീണത്. രാത്രി മുഴുവന്‍ കിണറില്‍ കിടന്ന് സഹായത്തിനായി നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല. 45 അടി ആഴമുള്ള കിണറ്റിലെ താഴത്തെ പടികളില്‍ പിടിച്ചുനിന്ന് രാജഗോപാല്‍ രാത്രി കഴിച്ചുകൂട്ടി. കിണറില്‍ 15അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു.
രാവിലെ രാജഗോപാലിന്റെ നിലവിളി കേട്ട ചില നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനെ വിവരമറിയിച്ചു. ഫയര്‍ ഫോഴ്സെത്തിയാണ് രാജഗോപാലിനെ രക്ഷിച്ചത്. തുടര്‍ന്ന് രാജഗോപാലിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications