തമിഴ്നാട് മന്ത്രിയുടെ സന്ദര്‍ശനം സംഘര്‍ഷമുണ്ടാക്കി
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ തമിഴ്നാട് മന്ത്രി ദുരൈ മുരുകനെതിരെ നാട്ടുകാര്‍ ഗോ ബാക്ക് വിളിച്ചത് സംഘര്‍ഷമുണ്ടാക്കി. മന്ത്രിയുടെ ഒപ്പം വന്നവര്‍ തിരികെ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കേരള പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദേശീയചാനലുകളും പത്രങ്ങളുമടക്കം വന്‍ മാധ്യമസംഘത്തോടൊപ്പമാണ് മന്ത്രി കുമളിയിലെത്തിയത്.
അണക്കെട്ടിലെ സ്ഥിതിയെ പറ്റി തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ദുരൈ മുരുകന്‍ പറഞ്ഞു.












Click it and Unblock the Notifications