കേരളത്തിന്റെ നിലപാട് അംഗീകരിക്കേണ്ടി വരും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ നിലപാട് തമിഴ്നാടിന് അംഗീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ നിന്ന് ഇറച്ചിപ്പാലം വഴി വെള്ളം തിരിച്ചുവിട്ടപ്പോള്‍ റോഡ് മുഴുവന്‍ ഒലിച്ചുപോവുകയും പാലം തകരുകയും ചെയ്തു. വെള്ളം തുറന്നുവിട്ടാല്‍ ഇതായിരിക്കും സ്ഥിതിയെന്ന് അവര്‍ക്ക് ബോധ്യമായിട്ടുണ്ട്.
അണക്കെട്ട് പൊട്ടിയാല്‍ 35 ലക്ഷം ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്ന് നേരത്തെ കേരളം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ അനുഭവത്തില്‍ നിന്നും തമിഴ്നാടിനും അത് ബോധ്യപ്പെട്ടിട്ടുണ്ട്- വി.എസ് പറഞ്ഞു. ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ വി.എസ് വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.












Click it and Unblock the Notifications