മുല്ലപ്പെരിയാര്‍: ജലനിരപ്പ് 138 അടിയായി
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി. തമിഴ്നാട്ടിലെ ഡാമുകള്‍ നിറഞ്ഞതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഇറച്ചിപ്പാലം വഴി തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിവച്ചു. ഇതോടെയാണ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്.
ചൊവ്വാഴ്ച 136.8 അടിയായിരുന്ന ജലനിരപ്പാണ് ബുധനാഴ്ച 138 അടിയായി ഉയര്‍ന്നത്. അണക്കെട്ടിന്റെ 13 സ്പില്‍വേകളിലൂടെയും വെള്ളം ഒഴുകുന്നുണ്ട്. ഇടുക്കി ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും കൂടി.
കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വനപ്രദേശത്ത് മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കും. അണക്കെട്ട് ചോര്‍ന്നൊഴുകുന്ന വെള്ളത്തിന്റെ അളവും കൂടിയിട്ടുണ്ട്.
ഇറച്ചിപ്പാലം കനാല്‍ വഴി പരമാവധി വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ റോഡും പാലവും തകര്‍ന്നതോടെ വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications