Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി-എന്‍സിപി ചര്‍ച്ചയില്‍ തീരുമാനമായില്ല

കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ എന്‍സിപി പ്രചാരണം നടത്തുന്നതു സംബന്ധിച്ച പ്രശ്നങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും എന്‍സിപി നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.

പിണറായിയുമായി എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി.പീതാംബരനും ദേശീയ നിര്‍വാഹക സമിതി അംഗം എ.സി.ഷണ്‍മുഖദാസുമാണ് ചര്‍ച്ച നടത്തിയത്.

പ്രചാരണ വേദിയില്‍ കെ.കരുണാകരനും കെ.മുരളീധരനുമൊപ്പം വേദി പങ്കിടാനാവില്ലെന്ന നിലപാടാണ് സിപിഎമ്മിന്റേത്. അതേ സമയം എന്‍സിപിക്കു വേണ്ടി ആരു പ്രചാരണം നടത്തണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന നിലപാട് എന്‍സിപി നേതാക്കള്‍ പിണറായിയെ അറിയിച്ചു.

ചില പ്രശ്നങ്ങളുണ്ടെന്നും അതുടന്‍ തീര്‍ക്കുമെന്നും ഇക്കാര്യത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തശേഷമേ കൂടുതലെന്തെങ്കിലും പറയാനാവൂവെന്നും പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+