പി.ജെ.കുര്യനെതിരെയുള്ള നടപടി ഹൈക്കോടതി സ്റേ ചെയ്തു
കൊച്ചി: സൂര്യനെല്ലി പീഡനകേസില്‍ മുന്‍കേന്ദ്രമന്ത്രി പി.ജെ.കുര്യന്‍ എംപിയ്ക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റേ ചെയ്തു.
കുര്യനെ കേസില്‍ പ്രതി ചേര്‍ത്ത പീരുമേട് കോടതി നടപടിക്കെതിരെ കുര്യന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടി നല്‍കിയ പരാതിയിന്മേലാണ് പീരുമേട് കോടതി കുര്യനെ പ്രതിയാക്കിയിരുന്നത്.
കേസില്‍ വിചാരണ നടത്തിയാലും തനിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാവില്ലെന്ന് പി.ജെ.കുര്യന്‍ വാദിച്ചു. കേസ് തുടങ്ങി രണ്ടു വര്‍ഷത്തിനു ശേഷമാണ് തന്നെ പ്രതി ചേര്‍ക്കാന്‍ നീക്കം നടത്തിയതെന്നും കേസില്‍ ഇതുവരെ എല്ലാ പ്രതികളെയും വെറുതെ വിട്ടിട്ടുണ്ടെന്നും കുര്യന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications