Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവമ്പാടി: പിഡിപി പിന്തുണ എല്‍ഡിഎഫിന്

കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ പിഡിപി ഇടതുമുന്നണിയെ പിന്തുണക്കും. പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജാണ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

കോയമ്പത്തൂര്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ നിര്‍ദേശത്തോടെയാണ് ഈ തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നതു കൊണ്ടാണ് ഈ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ പിന്തുണക്കുന്നതെന്നും സിറാജ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിഡിപി എല്‍ഡിഎഫിനെയാണ് പിന്തുണച്ചിരുന്നത്. മദനിയുടെ മോചനത്തിന് ശ്രമിക്കുമെന്ന് വാഗ്ദാനം യുഡിഎഫ് സര്‍ക്കാര്‍ നിറവേറ്റിയിട്ടില്ലെന്ന് ആരോപിച്ചാണ് പിഡിപി എല്‍ഡിഎഫിനെ പിന്തുണച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+