തിരുവനന്തപുരം വിമാനത്താവളത്തില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി പരിഭ്രാന്തി വിതച്ചു. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്ന് മസ്കറ്റിലേക്ക് പുറപ്പെടുന്ന ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബോംബ് വയ്ക്കുമെന്നായിരുന്നു ഭീഷണി.
യാത്രക്കാരെ ഒഴിപ്പിച്ച് വിമാനത്തില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനത്താവള മാനേജര്‍ക്ക് ടെലിഫോണിലൂടെയാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം ലഭിച്ചത്.
പരിശോധന നടത്തേണ്ടി വന്നതിനാല്‍ മസ്കറ്റിലേക്കുള്ള വിമാനം പുറപ്പെടാന്‍ വൈകി.












Click it and Unblock the Notifications