Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍.ശക്തന്‍ അഴിമതി കാട്ടി: ലോകായുക്ത

തിരുവനന്തപുരം: ഗതാഗതമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് നേതാവ് എന്‍.ശക്തന്‍ ടയര്‍ റീ ട്രേഡിംഗിന് ടെണ്ടര്‍ നല്‍കിയതില്‍ 5.30 ലക്ഷം രൂപയുടെ അഴിമതി കാട്ടിയെന്ന് ലോകായുക്ത.

ശക്തന്‍ ഇപ്പോള്‍ എംഎല്‍എ ആയതിനാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത് ലോകായുക്ത ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ശക്തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബാബു രാജേന്ദ്രന്‍ നായരും കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുനന കെ.പി.സോമരാജനും കുറ്റക്കാരാണെന്നും ലോകായുക്ത വ്യക്തമാക്കി. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് സര്‍ക്കാരിന് ലോകായുക്ത നിര്‍ദേശം നല്‍കി.

കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.കെ.ദിവാകരനാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍ മന്ത്രി ഇടപെട്ടുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. അഞ്ഞൂറ് എം പാനല്‍ കണ്ടക്ടര്‍മാരുടെ നിയമനം നടത്തിയതില്‍ അഴിമതി കാട്ടിയെന്നും താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ച ഏതാനും എഞ്ചിനീയര്‍മാരെയും രണ്ടു ഓവര്‍സിയര്‍മാരെയും സ്ഥിരപ്പെടുത്താന്‍ നിയമവിരുദ്ധമായി ശ്രമിച്ചെന്നുമാണ് പരാതിയിലെ മറ്റ് രണ്ട് ആരോപണങ്ങള്‍.

ലോകായുക്ത ജസ്റിസ് ജസ്റിസ് കെ.ശ്രീധരന്‍, ഉപലോകായുക്ത ജസ്റിസ് കെ.എ.മുഹമ്മദുഷാഫി എന്നിവരാണ് വിധി പറഞ്ഞത്. കേസില്‍ നവംബര്‍ ഏഴിന് വാദം പൂര്‍ത്തിയായിരുന്നു.

അതേ സമയം ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് എന്‍.ശക്തന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+