മമ്മൂട്ടിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു
കട്ടപ്പന: ഷൂട്ടിംഗിനായി പോകുന്നതിനിടെ ചലച്ചിത്രതാരം മമ്മൂട്ടിക്ക് വാഹനാപകടത്തില്‍ നിസ്സാര പരിക്കേറ്റു. കട്ടപ്പന-ഇടുക്കി റോഡിലാണ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ അപകടമുണ്ടായത്.
ബ്ലെസ്സി സംവിധാനം ചെയ്യുന്ന പളുങ്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കട്ടപ്പനയില്‍ നിന്നും കാല്‍വരിമൗണ്ടിലേക്കു പോകുമ്പോള്‍ മമ്മൂട്ടി സഞ്ചരിച്ചിരുന്ന കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൈക്കു പരിക്കേറ്റ മമ്മൂട്ടിക്കു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് അദ്ദേഹം ഷൂട്ടിംഗ് സ്ഥലത്തേക്ക് തിരിച്ചു. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നതിനാല്‍ മറ്റൊരു കാറിലാണ് അദ്ദേഹം ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയത്.












Click it and Unblock the Notifications