Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രവര്‍ത്തര്‍ തേക്കടിയില്‍ സംഘര്‍ഷമുണ്ടാക്കി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ തേക്കടിയില്‍ സംഘര്‍ഷമുണ്ടാക്കി.

അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസിനേടൊപ്പം എത്തിയ അമ്പതോളം വരുന്ന പ്രവര്‍ത്തകരാണ് സംഘര്‍ഷം ഉണ്ടാക്കിയത്.

തേക്കടിയിലെത്തിയ കൃഷ്ണദാസും മുതിര്‍ന്ന നേതാക്കളും മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് പോയതിന് ശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ തേക്കടിയിലെത്തിയത്. ഇവര്‍ തങ്ങള്‍ക്കും മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കണമെന്നും അതിനായി ബോട്ട് ഇറക്കണമെന്നും ബോട്ട് ലാന്‍ഡിംഗ് സെന്ററിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഇത്രയും പേരെ അണക്കെട്ടിലേക്ക് വിടാനാവില്ലെന്നും അതിന് നിയമ തടസമുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതില്‍ ക്ഷുഭിതരായ പ്രവര്‍ത്തകര്‍ സെന്ററിലെ ബോട്ട് ഡ്രൈവര്‍ കൃഷ്ണന്‍കുട്ടിയെയും സഹായി നസീറിനെയും തല്ലി. ഇവരെ ഭീഷണിപ്പെടുത്തി ബലമായി ബോട്ടിറക്കുകയും ചെയ്തു.

തുടര്‍ന്ന് ഒരു ബോട്ടില്‍ പൊലീസുകാരും കെടിഡിസി മാനേജരും ഇവര്‍ക്ക് പിന്നാലെയെത്തി. അണക്കെട്ട് സന്ദര്‍ശനത്തിനു ശേഷം മടങ്ങിയെത്തിയ പി.കെ.കൃഷ്ണദാസ് പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞു. മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെടിഡിസി ജീവനക്കാര്‍ ഉച്ചയ്ക്കു ശേഷം പണിമുടക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+