വി.എസ് ശനിയാഴ്ച മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ശനിയാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. അദ്ദേഹത്തോടൊപ്പം മന്ത്രിസഭാ ഉപസമിതിയിലെ അംഗങ്ങളും മുല്ലപ്പെരിയാറിലെത്തും.
തിരുവനന്തപുരത്ത് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നത്.
നവംബര്‍ 29ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുമായി ദില്ലിയില്‍ ചര്‍ച്ച നടത്തുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് വി.എസിന്റെ സന്ദര്‍ശനം. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ എന്നിവരാണ് വി.എസിനൊപ്പമുണ്ടാവുക.












Click it and Unblock the Notifications