മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.9 അടി
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച 138.9 അടിയായി. തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്.
അടിയന്തിരമായി വെള്ളം തുറന്നുവിടാന്‍ തമിഴ്നാടിന് നിര്‍ദേശം നല്‍കാനായി ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ അണക്കെട്ടു മേഖലയിലെ സ്ഥിതി ഭീതിജനകമാണെന്ന് കേരളം ദേശീയ ദുരന്ത നിവാരണ സമിതിയെ അറിയിച്ചിട്ടുണ്ട്.
അടിയന്തിര സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഇടുക്കി ജില്ലയിലെ 12 ഹൈസ്കൂളുകളും രണ്ട് കോളജുകളും പ്രൈമറി സ്കൂളുകളും സജ്ജമാക്കിയിട്ടുണ്ട്. ഹെലിപാഡ് ഒരുക്കിയിട്ടുണ്ട്. ഏഴ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.












Click it and Unblock the Notifications