വര്‍ഗീസിനെ കൊന്ന രാമചന്ദ്രന്‍നായര്‍ അന്തരിച്ചു
കൊല്ലം: നക്സല്‍ നേതാവ് വര്‍ഗീസിനെ മേലുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം വെടിവച്ചുകൊന്നത് താനാണെന്ന് വെളിപ്പെടുത്തിയ റിട്ടയേഡ് പോലീസ് കോണ്‍സ്റബിള്‍ രാമചന്ദ്രന്‍നായര്‍ (70) അന്തരിച്ചു.
വ്യാഴാഴ്ച രാത്രി പുനലൂര്‍ കമുകുഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി ആസ്തമ ബാധിച്ച് ചികിത്സയിലായിരുന്നു.
ഏറ്റുമുട്ടലിനിനിടയിലാണ് വര്‍ഗീസ് മരിച്ചതെന്ന പൊലീസിന്റെ വിശദീകരണത്തിന് വിരുദ്ധമായി താന്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച് വര്‍ഗീസിനെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 1970 ഫിബ്രവരി 18ന് നടന്ന സംഭവത്തെ കുറിച്ച് 1998ലാണ് രാമചന്ദ്രന്‍നായര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിബിഐ ഇതേ കുറിച്ച് അന്വേഷണം ഏറ്റെടുത്തു.












Click it and Unblock the Notifications