Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍ കേസ് സിബിഐ തന്നെ അന്വേഷിക്കണം: രമേശ്

കോഴിക്കോട്: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ തന്നെ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

കേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായതാണ്. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടണം.

എസ്എന്‍സി ലാവ്ലിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ആവശ്യപ്പെട്ടയാളാണ് വി.എസ്.അച്യുതാനന്ദന്‍. കേസില്‍ എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കെ തന്നെ സിബിഐ അന്വേഷണം നടന്ന നിരവധി കേസുകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. രാജ്യാന്തര ബന്ധമുള്ള കേസായതിനാല്‍ സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം പോരെന്നതിനാലാണ് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്.

വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി ഏഴു പേര്‍ക്ക് കുറ്റപത്രം നല്‍കിയിരുന്നതാണ്. വിജിലന്‍സ് റിപ്പോര്‍ട്ടിലും വിശദമായ അന്വേഷണം വേണമെന്ന് പറഞ്ഞിട്ടുണ്ട്- ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+