Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരുമാനം ഒരാഴ്ചയ്ക്കകം: കരുണാകരന്‍

തൃശൂര്‍: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ എടുക്കേണ്ട നിലപാടിനെക്കുറിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് എന്‍സിപി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു.

പിന്തുണയുമായി ആരുടെയും പിറകേ പോകില്ല. തന്നെ തള്ളിപ്പറയുന്നവരെ പുച്ഛത്തോടെ തള്ളിക്കളയും. ഞങ്ങള്‍ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എവിടെയെങ്കിലും അപേക്ഷയുമായി ചെല്ലേണ്ട സാഹചര്യമുണ്ടായാല്‍ അന്ന് താന്‍ രാഷ്ട്രീയം വിടുമെന്നും കരുണാകരന്‍ പറഞ്ഞു. വെള്ളിയാഴ്ച തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവമ്പാടിയിലെ ഉപതിരഞ്ഞെടുപ്പ് ഇടത് സര്‍ക്കാരിന്റെ വിലയിരുത്തലാവും. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ഞങ്ങളുടെ കൂടി സഹായം വേണ്ടിവരും. ഞങ്ങളുടെ സഹായം തേടിയാലേ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകൂ. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയചിത്രം മാറും.

ശരിയായ വഴിയിലൂടെയായിരിക്കും യാത്ര. ശരി ഇടത്തോട്ടെങ്കില്‍ അങ്ങോട്ട്. വലത്താണ് ശരിയെങ്കില്‍ അങ്ങോട്ട് പോകും. ഇല്ലത്ത് നിന്ന് പുറപ്പെട്ടു, അമ്മാത്തെത്തിയതുമില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെങ്കിലും താമസിയാതെ ഞങ്ങള്‍ അമ്മാത്തത്തെത്തും. നല്ല സദ്യയുണ്ട് സുഖമായി ഉറങ്ങുകയും ചെയ്യും.

യുപിഎ യോഗത്തില്‍ വിളിച്ചാല്‍ പോകും. എന്‍സിപി സംസ്ഥാന പ്രസിഡന്റിനെ ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശരത് പവാര്‍ പ്രഖ്യാപിക്കുമെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+