മന്ത്രിയുടെ തെമ്മാടി പ്രസ്താവന പരിശോധിക്കും: വി.എസ്
തിരുവനന്തപുരം: ദേവസ്വം മന്ത്രി ജി.സുധാകരന്‍ കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ തെമ്മാടിയെന്ന് വിളിച്ചതിനെ കുറിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനനന്ദന്‍.
വാര്‍ത്ത കണ്ടില്ലെന്നും ഇപ്പോള്‍ കേട്ട സ്ഥിതിക്ക് പരിശോധിക്കുമെന്നും മന്ത്രിസഭായോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വി.എസ് പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബോര്‍ഡ് പ്രസിഡന്റുമാര്‍ മുതലായ ഉത്തരവാദിത്തപ്പെട്ടവരോട് മന്ത്രിമാര്‍ സഭ്യമായ വേഷയില്‍ സംസാരിക്കാന്‍ ശ്രദ്ധിക്കണം. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനാണ് നോക്കേണ്ടത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം നല്ല നിലയിലാണ് പോകുന്നത്. തിരുവമ്പാടി ഉഫതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലായി കരുതുന്നതില്‍ യാതൊരു വിയോജിപ്പുമില്ല.
ദേശാഭിമാനിയുടെ ഉടമസ്ഥാവകാശം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജനറല്‍ മാനേജര്‍ക്ക് കൈമാറിയത് അറിയില്ലെന്ന് ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനംവകുപ്പിന്റെ ചില ചുമതലകള്‍ താന്‍ ഏറ്റെടുത്തുവെന്ന വാര്‍ത്ത തെറ്റാണ്. ഞങ്ങളെ തമ്മിലടിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത്. വകുപ്പുകള്‍ മന്ത്രിമാരുടെ തന്നെ കൈയിലുണ്ട്-- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications