കടക്കെണിയില്‍ പെട്ട യുവാവ് വൃക്ക സംഭാവന ചെയ്തു
കൊല്‍ക്കത്ത: ഹൗറയിലെ സയ്ദുല്‍ ഇസ്ലാം 80,000 രൂപയുടെ വായ്പ അടിയന്തിരമായി തിരിച്ചടക്കാന്‍ മറ്റു മാര്‍ഗം കാണാതെയാണ് തന്റെ വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തന്റെ വൃക്ക വാങ്ങാനിരിക്കുന്നയാള്‍ തന്നേക്കാള്‍ സാമ്പത്തികമായി മോശമാണെന്ന മനസിലാക്കിയതോടെ ഇസ്ലാം പണം വാങ്ങാതെ വൃക്ക അയാള്‍ക്ക് സംഭാവന ചെയ്തു.
80,000 രൂപയ്ക്കു പകരം ഇസ്ലാം സ്വീകരിച്ചത് രണ്ടു കിലോഗ്രാം ആപ്പിളും ഒരു ഷര്‍ട്ടിനുള്ള തുണിയും ഒരു പൊതി മധുരപലഹാരങ്ങളുമാണ്. എന്നാല്‍ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇസ്ലാമിനെ ഗ്രാമത്തിലെ മറ്റുള്ളവര്‍ പഴി പറയുകയാണ്. ഇപ്പോള്‍ ഇസ്ലാമിന്റെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടു കുട്ടികള്‍ സ്കൂളില്‍ പോകാന്‍ മടിക്കുന്നു.
ഇസ്ലാമിന്റെ സ്ഥിതിയറിഞ്ഞ് അയാളെ സഹായിക്കാമെന്ന് പശ്ചിമ ബംഗാള്‍ ഗതാഗതമന്ത്രി സുബാഷ് ചക്രവര്‍ത്തി അറിയിച്ചിട്ടുണ്ട്.
പത്രത്തില്‍ ബി പോസിറ്റീവ് രക്തഗ്രൂപ്പില്‍ പെടുന്ന വൃക്ക ദാതാവിനെ തേടിയുള്ള പരസ്യം കണ്ടാണ് വായ്പ അടച്ചുതീര്‍ക്കാന്‍ വൃക്ക വില്‍ക്കുന്നതിന് ഇസ്ലാം തീരുമാനിച്ചത്.












Click it and Unblock the Notifications