വകുപ്പ് പിടിച്ചെടുക്കല്‍: സിപിഐ പരാതി നല്‍കി
തിരുവനന്തപുരം: മുന്നണിയില്‍ ആലോചിക്കാതെ ബിനോയ് വിശ്വത്തിന്റെ ചുമതലയിലുള്ള ചില വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുത്തതിനെതിരെ സിപിഐ സിപിഎം നേതൃത്വത്തിന് പരാതി നല്‍കി.
സിപിഐയുടെ നേതൃയോഗത്തിനിടെ സിപിഐ നേതാക്കളായ കെ.ഇ.ഇസ്മയിലും സി.എന്‍.ചന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഫോണില്‍ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു.
ബിനോയ് വിശ്വത്തിന്റെ ചുമതലയിലുണ്ടായിരുന്ന വന്യജീവികളുമായി ബന്ധപ്പെട്ട പരിസ്ഥിതിപ്രശ്നങ്ങള്‍, ഫോറസ്ട്രിക്ക് കീഴില്‍ വരുന്ന ഇക്കോ ക്ലബ്ബുകള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വകുപ്പുകളാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്. പരിസ്ഥിതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ വകുപ്പുകളില്‍ വ്യാപരിച്ച കിടക്കുന്ന കാര്യങ്ങളില്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഈ നടപടി കൈകൊണ്ടത്.
ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് സിപിഐ സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications