മുഖ്യമന്ത്രി മുല്ലപ്പെരിയാറില്‍
ഇടുക്കി: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശനത്തിനായെത്തി. അദ്ദേഹത്തോടൊപ്പം മുല്ലപ്പെരിയാര്‍ പ്രശ്നത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയിലെ അംഗങ്ങളുമുണ്ട്.
ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍, റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, പൊതുമരാമത്ത് മന്ത്രി ടി.യു.കുരുവിള എന്നിവരാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ് എംപിയും ഇടുക്കി ജില്ലയിലെ അഞ്ച് എംഎല്‍എമാരും ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ട്.
മന്ത്രിസഭാതീരുമാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നത്. പ്രശ്നം ചര്‍ച്ച ചെയ്യാനായി നവംബര്‍ 20ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications