മുരളി എന്‍സിപി സംസ്ഥാന പ്രസിഡന്റാകും
കോഴിക്കോട്: കെ.മുരളീധരന്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റായി പാര്‍ട്ടി ദേശീയ പ്രസിഡന്റ് ശരത് പവാറിന്റെ പ്രഖ്യാപനം നവംബര്‍ 20ന് മുമ്പുണ്ടായേക്കും.
രണ്ടു ദിവസത്തിനുള്ളില്‍ പുതിയ സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്ന് വെള്ളിയാഴ്ച കെ.കരുണാകരന്‍ സൂചിപ്പിച്ചിരുന്നു. ഡിഐസി എന്‍സിപിയില്‍ ലയിക്കുന്നതിനു മുമ്പുണ്ടാക്കിയ ധാരണ പ്രകാരമാണ് മുരളിയെ എന്‍സിപി സംസ്ഥാന പ്രസിഡന്റാക്കുന്നത്.
ഇപ്പോഴത്തെ പ്രസിഡന്റ് സിറിയക് ജോണിന് കേന്ദ്രത്തില്‍ ഒരു സ്ഥാനം ലഭിച്ചേക്കും. ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ ചെയര്‍മാന്‍ പദവിയാകാനാണ് സാധ്യത.
ഡിഐസി-എന്‍സിപി ലയനത്തിനു ശേഷവും പഴയ ഡിഐസി നേതാക്കളെ അകറ്റിനിര്‍ത്തുന്ന എല്‍ഡിഎഫ് നിലപാട് സംബന്ധിച്ച് നവംബര്‍ 22ന് തിരുമ്പാടിയില്‍ ചേരുന്ന എന്‍സിപി കണ്‍വെന്‍ഷനില്‍ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കു ചേരണോ വേണ്ടയോ എന്ന തീരുമാനം അന്നുണ്ടാവും.












Click it and Unblock the Notifications