നട്വര്‍സിംഗ് കരുണാകരനുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: മുന്‍ വിദേശകാര്യമന്ത്രി കെ.നട്വര്‍സിംഗ് ശനിയാഴ്ച എന്‍സിപി നേതാവ് കെ.കരുണാകരനുമായി ചര്‍ച്ച നടത്തും.
ശനിയാഴ്ച വൈകീട്ട് നാല് മണിക്കു ശേഷമായിരിക്കും ചര്‍ച്ച. നട്വര്‍സിംഗ് ഉച്ചയോടെ തിരുവനന്തപുരത്തെത്തും. കെ.മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുക്കും.
വോള്‍കര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിദേശകാര്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വരികയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താവുകയും ചെയ്ത നട്വര്‍സിംഗ് ദേശീയതലത്തില്‍ പുതിയ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരുണാകരനുമായി ചര്‍ച്ച നടത്തുന്നത്. എന്‍സിപിയുമായി ചേര്‍ന്നുള്ള പുതിയ രാഷ്ട്രീയസഖ്യത്തെ കുറിച്ച് കരുണാകരനുമായി അദ്ദേഹം ആലോചിക്കും.












Click it and Unblock the Notifications