Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാല്വിന്‍: രഹസ്യധാരണയെന്ന് ബിജെപി

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസ് സിബിഐ ഏറ്റെടുക്കാത്തതിനു പിന്നില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള രഹസ്യധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് പറഞ്ഞു.

വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന സിബിഐയുടെ നിലപാട് അസാധാരണമാണ്. വിജിലന്‍സ് അന്വേഷിച്ച പല കേസുകളും നേരത്തെ സിബിഐ ഏറ്റെടുത്തിട്ടുണ്ട്. കേസ് സംബന്ധിച്ച് സിബിഐ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവസാനകാലത്താണ് കേസ് സിബിഐക്കു വിടാന്‍ തീരുമാനിച്ചത്. ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ സിബിഐ അന്വേഷണം നേരത്തെ നടത്തണമായിരുന്നു. രമേശ് ചെന്നിത്തല ഇപ്പോള്‍ ഒഴുക്കുന്നത് മുതല കണ്ണീരാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ പതിപ്പാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. സിപിഎമ്മിലെ പ്രശ്നങ്ങള്‍ ഭരണത്തെ ബാധിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+