സ്പോര്‍ട്സ് ലോട്ടറി പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ കായികരംഗത്തിന്റെ വികസനത്തിനായി 100 കോടി രൂപ സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ സൂപ്പര്‍ ബമ്പര്‍ സ്പോര്‍ട്സ് ലോട്ടറി പുറത്തിറക്കി.
വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ലോട്ടറി പുറത്തിറക്കിയത്. 100 രൂപയാണ് ലോട്ടറിയുടെ വില. രണ്ടു കോടി രൂപയാണ് ബമ്പര്‍ സമ്മാനം. ലോട്ടറിയുടെ ആദ്യവില്പന മുഖ്യമന്ത്രി നിര്‍വഹിച്ചു. ജയ് ഹിന്ദി ടിവി ചെയര്‍മാന്‍ അനിയന്‍കുട്ടിക്ക് 10 ലക്ഷം രൂപയുടെ ലോട്ടറി മുഖ്യമന്ത്രി കൈമാറി.
ലോട്ടറിയില്‍ നിന്നു ലഭിക്കുന്ന വരുമാനം കായികരംഗത്തെ വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്കു വേണ്ടി ഉപയോഗിക്കുമെന്ന് വി.എസ് പറഞ്ഞു.
ഏഷ്യന്‍ ഗെയിംസ് പോലുള്ള കായിക മേളകള്‍ നടത്താവുന്ന അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കണമെന്ന് കായികമന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ഒരു അത്ലറ്റിനെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.
പി.ടി.ഉഷ, ഐം.എം.വിജയന്‍, വില്‍സണ്‍ ചെറിയാന്‍, ഷൈനി വിത്സണ്‍, കെ.എം.ബീനമോള്‍, എം.ഡി.വത്സമ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications