തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ ഹര്‍ജി നല്‍കി
ദില്ലി: മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള തന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള കോണ്‍ഗ്രസ് (ജോസഫ്) നേതാവ് പി.സി.തോമസ് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി.
തോമസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.എം.ഇസ്മയിലിനെ വിജയായി പ്രഖ്യാപിച്ച ഉത്തരവിനെതിരെയാണ് ഹര്‍ജി.
മതവികാരം ചൂഷണം ചെയ്തു പ്രചാരണം നടത്തിയെന്നും വോട്ടര്‍മാരെ വാഹനങ്ങളില്‍ ബൂത്തിലെത്തിച്ചുവെന്നുമാണ് തോമസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് തോമസ് സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications