പരിസ്ഥിതി വകുപ്പ് തിരികെ വേണമെന്ന് സിപിഐ ആവശ്യപ്പെടും
തിരുവനന്തപുര: വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ ചുമതലയിലുണ്ടായിരുന്ന പരിസ്ഥിതി വകുപ്പ് തിരികെ വേണമെന്ന് ആവശ്യപ്പെടാന്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു.
തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം പരസ്യമായി ആവശ്യപ്പെടാനാണ് സിപിഐയുടെ തീരുമാനം.
പരിസ്ഥിതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ചില വകുപ്പുകള്‍ മുഖ്യമന്ത്രി ഏകോപിപ്പിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ഇത് മുന്നണിയില്‍ ആലോചിക്കാതെ ചെയ്തത് ശരിയല്ലെന്നാണ് സിപിഐയുടെ നിലപാട്.












Click it and Unblock the Notifications