മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.6 അടിയായി
കുമളി: മഴ വീണ്ടും കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.6 അടിയായി. വെള്ളിയാഴ്ച ജലനിരപ്പ് 138.2 അടിയായി താഴ്ന്നിരുന്നു.
ശനിയാഴ്ച രാവിലെ മുതല്‍ മുല്ലപ്പെരിയാര്‍ പദ്ധതി പ്രദേശത്ത് തോരാത്ത മഴയാണ് പെയ്യുന്നത്. ശനിയാഴ്ച 3487 ഘനഅടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്. തമിഴ്നാട് വെള്ളം കൊണ്ടുപോയാലെ ജലനിരപ്പ് താഴ്ത്താനാവൂവെന്ന സ്ഥിതിയാണ്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വള്ളക്കടവില്‍ നിന്ന് നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. സംഭരണശേഷിയുടെ 75 ശതമാനം വെള്ളം ഇപ്പോള്‍ ഇടുക്കി ഡാമിലുണ്ട്.
മഴ ഇനിയും തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനനം. അങ്ങനെയെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഇനിയുമുയര്‍ന്നേക്കും.












Click it and Unblock the Notifications